06:56pm 23 October 2026
NEWS
ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പ് വരുത്തണം ഇസ്കഫ്
20/02/2026  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പ്  വരുത്തണം ഇസ്കഫ്
HIGHLIGHTS

ഇസ് കഫ് ദേശീയ സമ്മേളനത്തിൽ ലോക സമാധാന കൗൺസിൽ പ്രസിഡൻ്റ്  പല്ലബ്  സെൻ ഗുപ്ത സംസാരിക്കുന്നു.

ചെന്നൈ :ജുഡീഷ്യൽ സ്ഥാപനങ്ങൾക്കുള്ളിലെ ഭരണപരമായ ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും  സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്‌ഷിപ്പ് (ഇസ്കഫ്)24-ാമത് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.സുപ്രീം കോടതിയിൽ ജുഡീഷ്യൽ രേഖകൾ നഷ്‌ടമായതിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളിലും  കോടതി നടത്തിയ ഗൗരവമായ നിരീക്ഷണങ്ങളിലും കടുത്ത ആശങ്കയുള്ളതായും  സമ്മേളനം അഭിപ്രായപെട്ടു.ഫാസിസത്തിനും  സാമ്രാജിത്വത്തിനും എതിരായി ദേശീയ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. മുൻ എംപിയും ഇസ്കഫ് ദേശീയ പ്രസീഡിയം അംഗവുമായ സെയ്ദ് അസീസ് പാഷ, ദേശീയ പതാകയും ബന്ദന ഭട്ടാചാര്യ ഇസ്കഫ്  പതാകയും ഉയർത്തി. ജനറൽ സെക്രട്ടറി ബിജയ് കുമാർ പഡ്ഹാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോട്ടിലാൽ കണക്കും അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി  എസ്  ഭാസ്കരൻ സ്വാഗതം പറഞ്ഞു. ബാനുദേവ് ഭത്ത ,  അഡ്വ എസ്  രാധാകൃഷ്ണൻ , അഡ്വ  കെ നാരായണൻ , അഡ്വ പ്രശാന്ത് രാജൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു . 
ലോക സമാധാന കൗൺസിൽ പ്രസിഡൻ്റ് പല്ലബ് സെൻ ഗുപ്ത സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.ദേശീയ കൗൺസിൽ ഭാരവാഹികളായി ഭാനു ദേവ് ഭത്ത , അഡ്വ കെ രാധാകൃഷ്ണൻ , ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ , ജസ്റ്റിസ് മനോരഞ്ജൻ മൊഹന്തി (പ്രസീഡിയം അംഗങ്ങൾ)
അസീസ് പാഷ മുൻ എംപി ( പ്രസിഡൻ്റ് ) ബിജയ് കുമാർ പട്ഹാരി ( ജനറൽ സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന 81 അംഗ ദേശീയ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.ദേശീയ സെക്രട്ടറിയായി കേരളത്തിൽ നിന്ന് അഡ്വ പ്രശാന്ത് രാജനെയും വൈസ് പ്രസിഡൻ്റായി 
ഡോ പി കെ. ബാലകൃഷ്ണൻ എന്നിവരെയും തെരെഞ്ഞെടുക്കപ്പെട്ടു..ദേശീയ കൗൺസിലിലേക്ക്  കേരളത്തിൽ നിന്നും ഇ സി സതീശൻ , ബി സുധാകരൻ നായർ (എക്സിക്യൂട്ടിവ് ) ഷാജി ഇടപ്പള്ളി , എം ഹസ്സൻ ,പ്രിൻസ് മാത്യു, എ പി ഷാജി ,  അഡ്വ എച്ച്  സുനി , ഷാജി ബത്തേരി ,പ്രൊഫ പി ജി രവീന്ദ്രനാഥ് , കമല സദാനന്ദൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img